ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താഴെ പറയുന്ന ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ-മലനാട് ഭാഗങ്ങളിലാണ് മഴ കനത്തത്.
ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ല ഹൊന്നാവര താലൂക്ക്, ചിക്കമഗളൂരു ജില്ലയിലെ കൊപ്പ, ശൃംഗേരി, മൂടിഗെരെ, എൻ.ആർ.പുര, കളസ, ചിക്കമഗളൂരു, കസബ, അമ്പളെ, ആൽദൂർ, വസ്താരെ, ഖാൻഡ്യ, ആവതി, ജാഗര ഹോബലി താലൂക്കുകളിലും തരീകെരെ താലൂക്കിലെ ലിംഗദഹള്ളി, ലക്കവള്ളി ഹോബലി എന്നിവിടങ്ങളിലം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടികള്‍, പ്രൈമറി,ഹൈ സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്.
SUMMARY: Heavy rains continue; holiday for educational institutions today in various taluks of 3 districts including Dakshina Kannada district
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നവംബർ 1ന് വൈകുന്നേരം 3.30…
ബെംഗളൂരു: നോര്‍ക്ക റൂട്‌സും ബാംഗ്ലൂര്‍ മെട്രോ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക ഐ.ഡി കാര്‍ഡിന്റെയും നോര്‍ക്ക…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശിയും ലോര്‍ഡ് കൃഷ്ണ ഫ്‌ലാറ്റില്‍ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി…
പത്തനംതിട്ട; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ…
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍…
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. തുലാവര്‍ഷം എത്തുന്നതോടെ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. അറബിക്കടലില്‍…