ബെംഗളൂരു: ബെംഗളൂരുവിൽ മെയ് ആറ് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു അർബൻ റൂറൽ ജില്ലകൾ, കോലാർ, ചിക്കബെല്ലാപുർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുമകുരു, ദാവൻഗെരെ, ശിവമൊഗ, ചിക്കമഗളൂരു, ബെള്ളാരി , ചിത്രദുർഗ, മാണ്ഡ്യ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയോ മഴയോടുകൂടിയ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യത ഉണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച്ച ബെംഗളൂരുവിൽ കൂടിയതും കുറഞ്ഞതുമായ താപനില 24 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ബെംഗളൂരു സിറ്റി, ബെളഗാവി, ധാർവാഡ്, ബീദർ തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന ആഴ്ചകളിൽ മിതമായ മഴ ഉണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. കനത്ത മഴ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും, അനാവശ്യ യാത്രകളും ദീർഘദൂര യാത്രകളും ഒഴിവാക്കണമെന്നും ഐഎംഡി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബെംഗളൂരുവിൽ ബുധനാഴ്ച്ച അതിശക്തമായ മഴയാണ് ലഭിച്ചത്. വിശ്വേശ്വരയ്യ ലേഔട്ട്, യെലഹങ്ക, ആർആർ നഗർ ഭാഗങ്ങളിൽ മഴ കാരണം റോഡുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.
TAGS: BENGALURU | RAIN
SUMMARY: Rain, Thunderstorm Alert In Bengaluru, Other Cities Till May 6
തിരുവനന്തപുരം: പോത്തന്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മില് ഏറ്റുമുട്ടി. ഒരാള്ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ് ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില് നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്ഖര് സല്മാന്റെയും വീടുകളില് കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്…
ബെംഗളൂരു: കാലവര്ഷത്തെ തുടര്ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്ശകര്ക്കായി വീണ്ടും തുറന്നു.…