LATEST NEWS

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ താവളങ്ങൾ ആക്രമിച്ചതായി അവകാശവാദം

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷൻ ബോംബുകളാണ് പ്രയോഗിച്ചതെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് പ്രദേശത്ത് മിസൈലുകൾ ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കേന്ദ്രങ്ങൾ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് തകർത്തത്.

അതേസമയം ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച തെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Heavy US attack near the Strait of Hormuz; Claims to have attacked Iranian missile bases

NEWS DESK

Recent Posts

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

25 minutes ago

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…

1 hour ago

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…

1 hour ago

മാണ്ഡ്യയിൽ സ്വകാര്യ ബസ് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…

2 hours ago

തൃശൂർ വെടിക്കെട്ട് ദുരന്തം; ഐസിയുവിൽ പത്ത് പേർ, അഞ്ച് പേരുടെ നില ഗുരുതരം, രണ്ട് പേര്‍ വെന്റിലേറ്ററില്‍’- വീണാ ജോര്‍ജ്

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി  എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…

2 hours ago

ഡൽഹിയെ 47 റൺസിന്‌ തകർത്ത് ഹാട്രിക് ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…

3 hours ago