ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 243 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി ക്യാപിറ്റൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. നേരത്തേ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. താരം 68 പന്തിൽ നിന്ന് 135 റൺസെടുത്തു. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസൻ എന്നിവരും മികച്ചുനിന്നു. നാലുവിക്കറ്റെടുത്ത ഇഷാൻ മലിംഗയാണ് ഡൽഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.
കെ.എൽ. രാഹുൽ (37), നിതീഷ് റാണ (57), സമീർ റിസ്‌വി (41), ട്രിസ്റ്റൻ സ്റ്റബ്‌സ് (27) എന്നിവർ പൊരുതിയെങ്കിലും വിജയം അകലെയായിരുന്നു. നേരത്തെ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയും ഹെൻഡ്രിച് ക്ലാസൻ്റെ കൂറ്റനടികളുമാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.
13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.
ജയത്തോടെ 8 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കാണ് ഹൈദരാബാദ് ഉയർന്നത്.
SUMMARY: Sunrisers Hyderabad beat Delhi by 47 runs to win hat-trick
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…
കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…
ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ…
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…