ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കള്‍ ഗവർണറെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഹേമന്ത് സോറന്റെ ജെഎംഎം പാർട്ടിയുടെ നേതൃത്വത്തില്‍ പ്രവർത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എൻഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്.
ഇൻഡ്യാ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാർട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആർജെഡി നാല് സീറ്റുകളിലും, നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
TAGS : HEMANT SORAN | JHARKHAND
SUMMARY : Hemant Soren will continue as Chief Minister of Jharkhand
തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…