കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. ശബരിമലയില്‍ തിരിമറി നടന്നുവെന്നത് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം. എല്ലാകാര്യങ്ങളും എസ്ഐടി അന്വേഷിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണം. എസ്‌ഐടി മറുപടിപറയേണ്ടത് ഹൈക്കോടതിയോടാണെന്നും ഉത്തരവുണ്ട്. നിലവില്‍ പിടിച്ചെടുത്ത ഡോക്യൂമെന്റസ് കോപ്പി ഹൈക്കോടതി രജിസ്റ്റര്‍ക്ക് സേഫ് കസ്റ്റഡി കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
SUMMARY: High Court orders to file case after gold at Sabarimala was tampered with