LATEST NEWS

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, പരിശോധനക്കിടെ ഇറങ്ങിയോടിയ യുവാവിനെ പിടികൂടി പോലീസ്

കണ്ണൂർ: കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹെെടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു ക്യാമറയും ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചുള്ള കോപ്പിയടി നടന്നത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സർക്കാർ സ്കൂളില്‍ നടന്ന പരീക്ഷയിലാണ് സംഭവം.

പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോ​ഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. പി.എസ്‌.സി വിജിലൻസ് വിഭാഗം കോപ്പിയടി പിടിച്ചതിനെത്തുടർന്ന് ഉദ്യോഗാർഥി പരീക്ഷാ കേന്ദ്രത്തിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.
SUMMARY: High-tech plagiarism in PSC examination, police arrested a young man who ran away during the examination

 

NEWS DESK

Recent Posts

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…

1 hour ago

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

2 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

2 hours ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

4 hours ago

‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…

4 hours ago

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

4 hours ago