Categories: KERALATOP NEWS

കേരളത്തില്‍ ഉയർന്ന തിരമാല–കള്ളക്കടൽ പ്രതിഭാസം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ മാർച്ച് 11ന് രാവിലെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. 11ന് രാവിലെ 8.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാ​ഗ്രത നിർദേശം നൽകി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി ഉയർന്ന തിരമാലയുണ്ടാകുമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്ന ആളുകൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. ഈ സമയം ചെറിയ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് ഇറക്കരുത്. ദേശീയ സമുദ്രസ്ഥിതിപഠന ​ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം. മത്സ്യബന്ധ യാനങ്ങൾ സുരക്ഷിതമായി ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകൾ, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാ​ഗ്രത പുലർത്തണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
<BR>
TAGS : COASTAL EROSION | WEATHER | SWELL SURGE
SUMMARY : High wave, Swell surge in Kerala. Alert in two districts

Savre Digital

Recent Posts

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

30 minutes ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

1 hour ago

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ചു; വാഹനങ്ങള്‍ തീ പിടിക്കുന്നതു പെരുകുന്നു

കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…

2 hours ago

മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…

3 hours ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ  സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

4 hours ago

ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…

4 hours ago