തൊടുപുഴ: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കലക്ടർ അറിയിച്ചു.
SUMMARY: Holiday for educational institutions in Idukki tomorrow
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില് നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില് നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല് പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്ത്തി ജില്ലകള്ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്ഡൻ ഗ്ലോബ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒ പിഎസ്എല്വി-സി62 / ഇഒഎസ്-എന്1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില് ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…