ഹൊസൂര്‍ : സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ബി.എല്‍.എം. ധ്യനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. നിക്‌സണ്‍ ചകോരയ തിരുന്നാള്‍ കൊടിയേറ്റി. ഇടവക വികാരി റവ. ഫാ. ടിനോ മേച്ചേരി സഹകാര്‍മ്മികനായിരുന്നു. ജൂലൈ 5 ,6 ,7 തീയതികളിൽ റവ.ഫാ.നിക്സൺ ചകോരയുടെ നേതൃത്വത്തില്‍ ഇടവക വാർഷിക ധ്യാനം നടന്നിരുന്നു.
ഇടവക മദ്ധ്യസ്ഥനായ വി.തോമ്മാശ്ലീഹായുടെയും വി.സെബാസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യക മറിയത്തിന്റെയും സംയുക്ത തിരുന്നാളും ഇടവക ദിനാഘോഷവും ജൂലൈ 14 ന് ഞായറാഴ്ച ആചരിക്കും. രാവിലെ 9 മണിക്ക് പ്രസിദേന്തി വാഴ്ച, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, നൊവേന, പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ.ജോസഫ് മാളിയേക്കല്‍, റവ.ഫാ. ജോണ്‍ പടിഞ്ഞാക്കര (OFM) എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 5 മണിക്ക് ഹൊസൂര്‍ കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇടവക ദിനാഘോഷത്തില്‍ പിതൃവേദി, മാതൃവേദി, യുവജനവിഭാഗം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ കലാപരിപാടികള്‍, സമ്മാനദാനം, തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ വരുന്ന വെള്ളി ,ശനി ദിവസങ്ങളില്‍ വി. സെബസ്ത്യാനോസിന്റെ ‘അമ്പ് കഴുന്ന്’ എല്ലാ ഇടവക ഭവനങ്ങളിലും എത്തിക്കുന്നതാണെന്ന് വികാരി ഫാ.ടിനോ മേച്ചേരി അറിയിച്ചു.
<BR>
TAGS : HOSUR | PARISH FEAST DAY
SUMMARY : Hosur St. Thomas Catholic Church the parish feast day
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…