ബെംഗളൂരു: ബാഗിനുള്ളിൽ ഗ്രനേഡ് സൂക്ഷിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. സാമ്പിഗെഹള്ളിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ബെല്ലഹള്ളി സ്വദേശി അബ്ദുൾ റെഹ്മാൻ (23) ആണ് അറസ്റ്റിലായത്. പതിവ് പരിശോധനയ്ക്കിടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ ബാഗിനുള്ളിൽ ഗ്രനേഡ് കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിനെ വിവരമറിയിച്ചു.
ഒരാഴ്ച മുമ്പാണ് റെഹ്മാൻ ഹോട്ടലിൽ ജോലിക്ക് കയറിയത്. പലതവണ റെഹ്മാനോട് ആധാർ കാർഡ് ചോദിച്ചിട്ടും ഇയാൾ നൽകിയിരുന്നില്ല. ഇതേതുടർന്ന് സംശയം തോന്നിയ ജീവനക്കാർ ബാഗ് പരിശോധിക്കുകയായിരുന്നു. റോഡിൽ ഗ്രനേഡ് കണ്ടെത്തിയതായും അത് പിന്നീട് ബാഗിൽ സൂക്ഷിച്ചതായും റെഹ്മാൻ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സമ്പിഗെഹള്ളി പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Hotel worker arrested for keeping granede in bag
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…
ബെംഗളൂരു: ബെളഗാവി ഹുക്കേരിക്കടുത്ത് സംഗേശ്വറില്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ…
ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര…