തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. കേരള സർവ്വകലാശാലയിലെ മുൻ അസി. രജിസ്ട്രാർ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞ് നാല് ദിവസമായി വീട്ടുകാർ വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് മോഷണം നടന്നത്.
രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുഴുവൻ വാതിലുകളും കുത്തി തുറന്നത് ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ 15 പവൻ സ്വർണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നതായി നാട്ടുകാർ ആരോപിച്ചു. മോഷ്ടാവിനായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയതായി ശ്രീകാര്യം പോലീസ് അറിയിച്ചു.
TAGS : ROBBERY
SUMMARY : House broken into and robbed; 15 pieces of jewellery and Rs 4 lakh stolen
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില് വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്: പഹല്ഗാം ആക്രമണത്തിന് ഭീകരര്ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര് സ്വദേശി അറസ്റ്റില്. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില് യാത്രക്കാര്ക്ക് വേണ്ടി സ്റ്റേഷനുകളില് ഇരിപ്പിടങ്ങള് സ്ഥാപിച്ച്…