Categories: KARNATAKATOP NEWS

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ബെംഗളൂരു: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടുടമസ്ഥന് പരുക്ക്. കഡബയിലെ അദ്ദഗഡ്ഡെ അങ്കണവാടിക്ക് സമീപമുള്ള ഫാറൂഖിൻ്റെ വസതിയിൽ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.

ഉച്ചയോടെ ഫാറൂഖിന്റെ ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഫാറൂഖ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പോലീസെത്തി ഫാറൂഖിനെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വർഷം മുമ്പാണ് ഫാറൂഖ് ഫ്രിഡ്ജ് വാങ്ങിയത്. ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ കടബ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: KARNATAKA| ACCIDENT
SUMMARY: House owner injured after refrigerator blasts

Savre Digital

Recent Posts

ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…

3 minutes ago

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…

36 minutes ago

ഡി എം കെ അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…

39 minutes ago

വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍‌

തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…

1 hour ago

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…

2 hours ago

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

3 hours ago