LATEST NEWS

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഹൗസ്ബോട്ടുകള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകള്‍ക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകള്‍ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി.

ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ആറ് ബെഡ് റൂമുകള്‍ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്.

SUMMARY: Houseboats catch fire in Alappuzha; two boats burnt to death

NEWS BUREAU

Recent Posts

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

30 seconds ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

30 minutes ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

46 minutes ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

1 hour ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

2 hours ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

2 hours ago