യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം; നാല് പേർക്ക് ദാരുണാന്ത്യം, 17 പേർക്ക് പരുക്ക്

സന: യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി  ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏദനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. അഞ്ച് മിസൈലുകൾ ഉപയോഗിച്ചാണ് അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതെന്ന് യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇറിയാനി അറിയിച്ചു. യെമനീസ് മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം. സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യാ​ണ് യെ​മ​ൻ സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ആ​സ്ഥാ​ന​വും ആ​യു​ധ​പ്പു​ര​ക​ളു​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​ണ് ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്. ഏദനിലെ സൗദി സൈനിക വിന്യാസങ്ങളെ ലക്ഷ്യമിടുകയെന്ന തങ്ങളുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരീഅ പറഞ്ഞു. സൗദി സൈനിക സന്നാഹങ്ങൾ എവിടെയുണ്ടായാലും അവയെ ലക്ഷ്യമിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികൾക്കെതിരെ 1,250 ആക്രമണങ്ങൾ നടത്തിയെന്നാണ് യെമൻ സർക്കാർ സേന അവകാശപ്പെടുന്നത്. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ആരംഭിച്ച ‘ഡോൺ ഓഫ് യെമൻ’ സൈനിക നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികൾക്കെതിരെ 1,250 ആക്രമണങ്ങൾ നടത്തിയെന്ന് യെമൻ സർക്കാർ സേന അവകാശപ്പെട്ടു.
SUMMARY: Houthi attack on the presidential palace in Yemen; four killed, 17 injured.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷിക സംഗമവും ഓണാഘോഷവും നവംബർ എട്ടിന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷികസംഗമവും ഓണാഘോഷവും നവംബർ എട്ടിന് രാവിലെ 9.30...

രേഖകളില്ലാതെ താമസിച്ച നാല് ബംഗ്ലാദേശികൾ കുടകിൽ അറസ്റ്റിൽ

ബെംഗളൂരു: മതിയായ രേഖകളില്ലാതെ കുടക് ജില്ലയിൽ താമസിച്ചു വന്ന നാല് ബംഗ്ലാദേശി...

പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെ ധർണ; എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രും ജെ​ബി മേ​ത്ത​ർ എം​പി​യും ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ രാ​ത്രി ധ​ർ​ണ​യി​രു​ന്ന...

എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ...

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

Related Articles

Popular Categories