ബെംഗളൂരു: പഴയ വാഹനങ്ങൾക്ക് ഉയർന്ന സുരക്ഷ രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്.എസ്.ആര്‍. പി) നിർബന്ധമല്ലെന്ന വാര്‍ത്തകള്‍ തള്ളി കര്‍ണാടക ഗതാഗത വകുപ്പ്. 2019 ഏപ്രിൽ 1 ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി) ഘടിപ്പിക്കൽ കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്, സൗത്ത്) എംപി ഓംകാരേശ്വരി പറഞ്ഞു. കേന്ദ്ര നിര്‍ദേശം അനുസരിച്ച് എല്ലാ വാഹനങ്ങൾക്കും കർണാടക (എച്ച്.എസ്.ആര്‍.പി നിർബന്ധമാക്കിയിട്ടുണ്ട്. ഹൈകോടതിയിൽ ഇത് സംബന്ധിച്ച് കേസ് നടക്കുന്ന സാഹചര്യത്തില്‍ വകുപ്പ് ഉത്തരവ് നടപ്പാക്കിയിട്ടില്ല എന്ന് മാത്രം.
കേന്ദ്ര വിജ്ഞാപനത്തിൽ ഇതുവരെ സ്റ്റേ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 2023ൽ സമർപ്പിച്ച ഒരു റിട്ട് അപ്പീൽ കോടതി പരിഗണിക്കുകയും കൂടുതൽ നടപടികളെടുക്കുന്നതിൽനിന്ന് സംസ്ഥാനത്തെ വിലക്കുകയും ചെയ്തു. ഒറിജിനൽ എക്യുപ്‌മെന്‍റ് നിർമാതാക്കൾ വഴിയും അവരുടെ അംഗീകൃത ഡീലർമാർ വഴിയും മാത്രമേ വാഹനങ്ങൾ എച്ച്.എസ്.ആര്‍.പികൾ ഘടിപ്പിക്കാവൂ എന്ന ഉത്തരവിനെയാണ് ഹൈകോടതിയിൽ നല്‍കിയ അപ്പീലിൽ ചോദ്യം ചെയ്തത്. ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റുകളുള്ള എല്ലാ ലൈസൻസുള്ള നമ്പർ പ്ലേറ്റ് നിർമാതാക്കൾക്കും പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുണ്ടെന്ന് അപ്പീലില്‍ അവകാശപ്പെടുന്നു.
SUMMARY: HSRP mandatory for old vehicles too: Transport Department
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…