തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ വീട്ടിൽ അറുമുഖൻ(54), പാലക്കാട് കുമരനെല്ലൂർ മാടിപുറത്ത് വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ മുതുകാട്ടിൽ സുവിൻ ( 40) എന്നീ മൂന്ന് പേരെയാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് വിഷ്ണു, വിജീഷ് എന്നീ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. അപകടസ്ഥലത്ത് നിന്നും 9 പേരുടെ മൃതദേഹം ലഭിച്ചിരുന്നു.
മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ തീരുമാനിക്കും. പരുക്കേറ്റവരുടെ വിവരങ്ങൾ: ബാബു (57) മുണ്ടത്തിക്കോട്, സുഭദ്ര (68), അനിത (50) മുണ്ടത്തിക്കോട്, അഖിൽ (30) മുണ്ടത്തിക്കോട്, വിദ്യ കുമാർ (48) പഴയന്നൂർ, രജീഷ് (40), വിഷ്‌ണു (30), പ്രവീൺ (45), ബാബു (56), സതീഷ്, സാജൻ (38) വേലൂർ, ഹരി (40),ഭവാനി (65), സുന്ദരൻ (46). അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ് ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
അപകടത്തിൽ 13 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. വെടിക്കെട്ട് പുരയ്ക്ക് ലൈസൻസ് എടുത്ത മുണ്ടത്തിക്കോട് സതീശിൻ്റെ നില അതിഗുരുതരമാണ്. ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
അപകടസ്ഥലത്തെ ഇന്നത്തെ അന്വേഷണം അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടർമാരുമായി കളക്ടർ ചർച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. അപകടത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Explosion at fireworks manufacturing facility; Five dead identified
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…