മിസോറം: മിസോറം പോലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായും അധികൃതർ അറിയിച്ചു.
9600 ജലാറ്റിൻ സ്റ്റിക്കുകൾ, 9400 ഡിറ്റണേറ്ററുകൾ, 1800 മീറ്ററിലധികം കോർടെക്‌സ് എന്നിവ ഉൾപ്പെടുന്ന വലിയ സ്ഫോടക ശേഖരമാണ് പിടിച്ചെടുത്തതെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടയുകയും പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുക്കുകയുമായിരുന്നു. പിടികൂടിയ വ്യക്തികളെയും കണ്ടെടുത്ത സ്ഫോടക സാധനങ്ങളും കൂടുതൽ അന്വേഷണത്തിനായി മിസോറം പോലീസിന് കൈമാറി.
നേരത്തെ, അസം റൈഫിൾസ് എക്‌സൈസ് ആൻഡ് നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റും കസ്റ്റം പ്രിവന്റീവ് ഫോഴ്‌സും ചേർന്ന് മിസോറമിലെ ചമ്പായി ജില്ലയിൽ നടത്തിയ റെയ‍്‍ഡിൽ 1.01 കോടി രൂപയുടെ ഹെറോയിനും അനധികൃത ലഹരി മരുന്നുകളും കണ്ടെത്തിരുന്നു. സംഭവത്തിൽ ഒരു മ്യാൻമർ പൗരൻ ഉൾപ്പെടെ മൂന്ന് പേരെയാണ് പിടികൂടിയിരുന്നത്.
<BR>
TAGS : MIZORAM | ASSAM RIFFLE
SUMMARY : Huge cache of explosives seized at Mizoram border
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…
ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…