Categories: KERALATOP NEWS

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദം; ഭൂചലനമെന്ന് സംശയം

വയനാട്: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്.

പിണങ്ങോട്, കുറിച്യര്‍മല അംബ എന്നിവിടങ്ങളിലും വിറയില്‍ അനുഭവപ്പെട്ടതായി വിവരം. രണ്ടു വില്ലേജിലെയും വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലം സന്ദര്‍ശിച്ച്‌ കൃത്യമായ വിവരം നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി വില്ലേജില്‍ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ എന്നീ സ്ഥലങ്ങളില്‍ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്.

TAGS : EARTHQUAKE | WAYANAD
SUMMARY : Huge noise from underground in Wayanad; Suspected earthquake

Savre Digital

Recent Posts

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

2 hours ago

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

2 hours ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

3 hours ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

4 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

5 hours ago