LATEST NEWS

തുമകൂരുവില്‍ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് ഭാര്യാമാതാവിനെ, ദന്തഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. ബെല്ലാവി സ്വദേശിനി ലക്ഷ്മിദേവിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ലക്ഷ്മിദേവിയുടെ മരുമകന്‍ ഡോ. രാമചന്ദ്രപ്പ (47), സഹായികളായ കെ.എൻ. സതീഷ് (38), കെ.എസ്. കിരൺ (32) എന്നിവര്‍ അറസ്റ്റിലായി.

ഓഗസ്റ്റ് ഏഴിനാണ് കൊറഡഗരെയിലെ വിവിധയിടങ്ങളിൽ പല പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞനിലയിൽ സ്ത്രീയുടെ തല ഒഴികെയുള്ള അഴുകിയ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടര്‍ന്നു  പോലീസ് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മിയുടെ തലയും കണ്ടെടുത്തു. സതീഷിന്റെ ഫാം ഹൗസിൽ വെച്ചാണ് കൊലപാതകം നടത്തിയത്. ലക്ഷ്മി ദേവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ 19 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്.

ഭാര്യ മാതാവായ ലക്ഷ്മിക്ക്‌ വിവാഹേതര ബന്ധമുണ്ടെന്നും മകളായ തന്‍റെ ഭാര്യയേയും ഇതിനായി പ്രേരിപ്പിച്ചെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് രാമചന്ദ്രപ്പ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
SUMMARY: Human body found chopped up and dumped in a plastic cover in Tumakuru; Mother-in-law murdered, dentist arrested

NEWS DESK

Recent Posts

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

7 minutes ago

സാഹിത്യ സംവാദം 17ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…

9 minutes ago

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

44 minutes ago

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ  മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…

1 hour ago

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന്  യെല്ലോ…

2 hours ago