LATEST NEWS

ഹുൻസൂര്‍ ബസപകടം: മരിച്ചവരുടെ എണ്ണം നാലായി, അപകടത്തിൽപെട്ടത് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ബെംഗളൂരു: മൈസൂരു -വീരാജ്പേട്ട പാതയിലെ ഹുന്‍സൂരിന് സമീപം വനപാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഡിഎൽടി ട്രാവൽസിന്റെ ബസ് ആണ്‌ അപകടത്തിൽപെട്ടത്. ബസ് ഡ്രൈവർ മാനന്തവാടി പാലമൊക്ക് സ്വദേശി ശംസുദ്ധീൻ, ക്ലീനർ മലപ്പുറം നിലമ്പൂര്‍ പൂക്കൊടം പാടത്തെ പ്രിയേഷ്, രണ്ടു കർണാടക സ്വദേശികള്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഇരുപതിലധികം പേർക്ക് പരുക്കേറ്റു. ഇവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30ഓടെ ബെനകുപ്പേയിലാണ് അപകടം. കനത്ത മഴയും വനമാധ്യത്തിലും ആയതിനാൽ രക്ഷാപ്രവർത്തനം വൈകിയിരുന്നു.

SUMMARY: Hunsur bus accident: Death toll rises to four, bus heading from Kozhikode to Bengaluru involved in accident

NEWS DESK

Recent Posts

എം.ആർ.അജിത് കുമാർ ബവ്‌കോ ചെയര്‍മാന്‍

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ എം.ആർ.അജിത് കുമാറിനു ബവ്റിജസ് കോർപറേഷൻ ചെയർമാൻ സ്‌ഥാനവും നൽകി സർക്കാർ. ഹർഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയർമാൻ…

3 minutes ago

രഞ്ജിട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; അസ്ഹറുദ്ദീൻ ക്യാപ്റ്റൻ,സഞ്ജു സാംസണും ടീമിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് പുതിയ ക്യപ്റ്റൻ. മറുനാടൻ താരമായ ബാബ…

34 minutes ago

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിലെ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ: സുരേഷ് ഗോപി

തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്‌ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി…

55 minutes ago

‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മുനമ്പം വിഷയത്തിൽ അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 1950-ലെ…

2 hours ago

സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്

ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ…

3 hours ago

സ്വര്‍ണപ്പാളി വിവാദം പോറ്റിയടക്കമുള്ള ചിലരുടെ ഗൂഢാലോചന, കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടും; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ശബരിമലയിലെ ക്രമക്കേടില്‍ അന്വേഷണം നടക്കട്ടേയെന്നും കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അന്വേഷണം നടത്താനുള്ള…

3 hours ago