എറണാകുളം: പെരുമ്പാവൂർ കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ഭാര്യയെ കൊന്നത്. സംഭവത്തില്‍ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.
പെരുമ്പാവൂർ കീഴില്ലത്തെ ഒരു ഹോട്ടലില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തർക്കമുണ്ടായത്. ഭർത്താവ് ലൈജു ബിജിമോളെ കഴുത്തില്‍ കിടന്നിരുന്ന ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ലൈജു ഹോട്ടലില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മകൻ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. പിന്നാലെ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബിജിമോളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
SUMMARY: Husband kills wife by tying shawl around her neck
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…