Categories: NATIONALTOP NEWS

വ്യാജ രേഖ ചമച്ച് ഐഎഎസ്; പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ന്യൂഡൽഹി:  വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒ ബി സി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഐ എ എസ് പ്രവേശനം നേടിയ പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയിലെ പൂനെയിൽ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു പൂജാ ഖേദ്കർ എന്ന 34 കാരി. ജൂലൈയില്‍ പൂജ ഖേദ്കറുടെ ഐ‌എ‌എസ് യു‌പി‌എസ്‌സി‌ റദ്ദാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടി സര്‍വീസില്‍ കയറിക്കൂട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണായിരുന്നു യു‌പി‌എസ്‌സി‌യുടെ നടപടി.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ ബി സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നതാണ് പൂജക്ക് എതിരായ കുറ്റം. അപേക്ഷയീൽ മാതാപിതാക്കളുടെ പേര് തിരുത്തി അനുവദനീയമായതിലും കൂടുതൽ തവണർ ഇവർ പരീക്ഷ എഴുതിയതായും കണ്ടെത്തി. ഇക്കാര്യങ്ങളിൽ യുപിഎസ്‍സി ഇവരോട് വിശദീകരണം തേടിയെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല.

ഈ വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ് പൂജാ ഖേദ്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൻ്റെ കാൽമുട്ടിന് പ്രശ്നമുണ്ടെന്ന് ഖേദ്കർ അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ ‘ദിവ്യാംഗ്’ വിഭാഗത്തിൽ മാത്രം അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നു. 47 ശതമാനം വൈകല്യമുണ്ടായിട്ടും ജനറൽ വിഭാഗത്തിലാണ് താൻ പരീക്ഷയെഴുതിയതെന്നും അവർ വാദിച്ചിരുന്നു. 40% ആണ് സിവിൽ സർവീസ് പരീക്ഷയുടെ വൈകല്യ മാനദണ്ഡം.

സെപ്തംബർ നാലിന് ഡൽഹി ഹൈക്കോടതിയിൽ പൂജാ ഖേദ്കർ കേസിൽ ഡൽഹി പോലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജാ ഖേദ്കറിൻ്റെ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. രണ്ട് വർഷത്തെ പ്രൊബേഷനിൽ തനിക്ക് അർഹതയില്ലാത്ത കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ട്രെയിനി ഐഎഎസ് ഓഫീസർ ആവശ്യമുന്നയിച്ചതോടെയാണ് ഇവർക്കെതിരെ അന്വേഷണത്തിന് വഴിതെളിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. മഹാരാഷ്ട്രയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ അവളുടെ പിതാവിന് 40 കോടി രൂപയോളം സ്വത്തുണ്ടെന്നും ഒബിസി നോൺ ക്രീമി ലെയർ ടാഗിന് അവൾ അർഹത നേടിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
<br>
TAGS : FAKE CERTIFICATE
SUMMARY : IAS achieved with fake documents Pooja Khedkar has been sacked by the central government

Savre Digital

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

4 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

5 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

5 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

6 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

7 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

7 hours ago