ഭൂമി വാഗ്ദാനം ചെയ്ത് ഐ എ എസ് ഓഫീസര്‍ 95 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി ഭിന്നശേഷിക്കാരന്‍

ഭുവനേശ്വർ: ഒഡീഷ ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി പദവിയിലിരിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം. കട്ടക്ക് ജില്ലയിലെ സിഡിഎ (കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി) പരിധിയില്‍ ഭൂമി വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ കമല്‍ കുമാർ ഭൗസിങ്ക എന്നയാളില്‍ നിന്ന് പണം തട്ടിയെടുക്കുകയും തുടർന്ന് വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി.

പരാതിക്കാരന്റെ ഭാര്യ ബീന ഭൗസിങ്കയാണ് ബാങ്ക് ഓഫ് ഇന്ത്യ വഴി രണ്ട് തവണകളിലായി തുക കൈമാറിയത്. പണമായി കൈമാറിയ തുകയ്ക്ക് പുറമെയാണിത്. എന്നാല്‍ ഭൂമി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥ, കൈപ്പറ്റിയ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നും തിരികെ നല്‍കാൻ തയ്യാറായില്ലെന്നും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

പണം തിരികെ ചോദിച്ചപ്പോള്‍ മോശം ഭാഷയില്‍ സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവത്തില്‍ സിഡിഎ ഫേസ്-II പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയുടെ സാമ്പത്തിക കൈമാറ്റം നടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥ തയ്യാറാകുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ പ്രകാരം, അരാധന ദാസിനെതിരെ തുടർനടപടികള്‍ക്കായി പോലീസ് കമ്മീഷണറേറ്റ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ആഭ്യന്തര വകുപ്പിനും ജനറല്‍ അഡ്മിനിസ്ട്രേഷൻ വകുപ്പിനും ഇത് സംബന്ധിച്ച്‌ കത്തയച്ചു. മുമ്പ് റവന്യൂ, ഭവന നിർമ്മാണ വകുപ്പുകളില്‍ പ്രധാന പദവികള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥയാണ് ആരോപണവിധേയയായ അരാധന ദാസ്.

SUMMARY: IAS officer duped of Rs 95 lakh by promising land; differently-abled person files complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലായ 'എംഎസ്‌വി ഫൈസ്...

എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം 

ബെംഗളൂരു: എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം  ബെംഗളൂരു ടാറ്റാ...

എൻഎസ്എസ് കര്‍ണാടക ആർ.ടി. നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ. ടി. നഗർ കരയോഗം വാർഷിക പൊതുയോഗം...

ടി.ബി. ജയചന്ദ്ര പ്രോടേം സ്പീക്കർ

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് എം.എൽ.എ. ടി.ബി. ജയചന്ദ്രയെ പ്രോടേം സ്പീക്കറായി നിയമിച്ചു....

ഓണയാത്ര സുഗമമാക്കാൻ കേരള ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന...

ശിവമൊഗ്ഗയിൽ തുംഗയും ഭദ്രയും കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശാരാവതി...

മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത്...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

Related Articles

Popular Categories