ഇടുക്കി പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന് ജിന്‍സ് എന്നിവരുടെ വീടിനാണ് തീയിട്ടത്. മകളുടെ ഭര്‍ത്താവ് സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു.
ഈ സമയം വീടുകളില്‍ ആളില്ലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും കത്തി നശിച്ചു. ജിന്‍സിന്റെ വീട് ഭാഗികമായും തീപിടിച്ചു. കഴിഞ്ഞദിവസം അന്നക്കുട്ടിയെും പേരക്കുട്ടിയെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ സന്തോഷ് ഒരുങ്ങിയിരുന്നു. അന്നക്കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
TAGS: KERALA| IDUKKI|
SUMMARY: Two houses set on fire in Idukki
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…