ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ഐ.ഇ.ഡി. സ്ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ നാല് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നക്സല്‍ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്ഫോടനം. പരുക്കേറ്റ ജവാന്മാർ നിലവില്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
TAGS : CHATTISGARH | SOLDIER | DEATH
SUMMARY : IED blast in Chhattisgarh; Two soldiers martyred
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…