ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരി കസ്റ്റഡിയില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായ വ്യാസ് ഹിരാല്‍ മോഹന്‍ഭായി(36) യെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. യുവതി കാരണം രണ്ടുമണിക്കൂറാണ് വിമാനം വൈകിയത്.
ബെംഗളൂരുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. മോഹൻഭായി രണ്ട് ബാഗുകളുമായാണ് വിമാനത്തിൽ കയറിയത്. ബാഗുകള്‍ ക്രൂ ക്യാബിന് സമീപത്ത് വെച്ച് 20F ലെ തന്റെ സീറ്റിലേക്ക് പോയി. എന്നാല്‍ പിന്നീട് ക്രൂ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യുവതി വിസമ്മതിക്കുകയായിരുന്നു. ബാഗ് സീറ്റിനടുത്തുള്ള ഓവര്‍ഹെഡ് ബിന്നിലേക്ക് മാറ്റാന്‍ ക്യാബിന് ക്രൂ ആവശ്യപ്പെട്ടപ്പോള്‍, യുവതി വിസമ്മതിച്ചു. ജീവനക്കാരും പൈലറ്റും യുവതിയോട് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും യുവതി നിരസിച്ചു. ഇതേചൊല്ലി തര്‍ക്കം തുടരുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ രംഗം ശാന്തമാക്കാന്‍ ശ്രമിച്ച സഹയാത്രികരോട് യുവതി കയര്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
തന്റെ ബാഗ് വെച്ചിടത്തുനിന്ന് മാറ്റിയാൽ വിവരമറിയുമെന്നും വിമാനം തകർക്കുമെന്നുമായിരുന്നു ഡോക്ടറുടെ ഭീഷണി. ഒടുവിൽ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ ഇവർ അവിടെ കണ്ട ആളുകളെ അസഭ്യം പറയുകയും ചെയ്തു.
യെലഹങ്ക സ്വദേശിയായ ആയുർവേദ ഡോക്ടറാണ് വ്യാസ് ഹിരാല്‍ മോഹന്‍ഭായി. ഭാരതീയ ന്യായ സംഹിതയിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ ദ്രോഹിക്കല്‍ എന്നിവയുള്‍പ്പെടെ, വിമാന സുരക്ഷയെ അപകടത്തിലാക്കിയതിന് സിവില്‍ ഏവിയേഷന്‍ സുരക്ഷാ നിയമത്തിനെതിരായ നിയമവിരുദ്ധ നിയമങ്ങള്‍, അടിച്ചമര്‍ത്തല്‍, നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മോഹന്ഭായിക്കെതിരെ കേസെടുത്തു.
SUMMARY: If the bag is touched, the plane threatens to crash; Woman doctor in custody at Bengaluru airport
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…