NATIONAL

എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇനി എബിഎസ് നിർബന്ധം; രണ്ട് ഹെൽമറ്റും വേണം, നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കി. റോഡപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് കൂടതെ ഓരോ പുതിയ ഇരുചക്ര വാഹനവും വാങ്ങുമ്പോൾ ബി.ഐ.എസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെൽമെറ്റുകൾ നൽകേണ്ടത് സർക്കാർ നിർബന്ധമാക്കും. റൈഡർക്കും യാത്രക്കാർക്കും സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.

നിലവിൽ 125 സി.സിയിൽ കൂടുതലുള്ള എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ എ.ബി.എസ് നിർബന്ധമുള്ളൂ. അതായത് ഏകദേശം 40% ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനമില്ല. എ.ബി.എസിന് അപകട സാധ്യത 35% മുതൽ 45% വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റൈഡർ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് പ്രയോഗിക്കുമ്പോഴോ ചക്രങ്ങൾ ലോക്ക് ആവുന്നത് തടയുകയും, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ സുരക്ഷിതമായി ഓടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് തെന്നിമാറൽ, അപകടങ്ങൾ എന്നിവ കുറയ്ക്കാൻ സഹായകമാണ്. ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ ഏകദേശം 44% ഇരുചക്ര വാഹന ഉപയോക്താക്കളാണെന്നാണ് കണക്കുകൾ പറയുന്നത്.

SUMMARY: ABS now mandatory on all two-wheelers; Both helmets are required, the law effective January 1, 2026

NEWS DESK

Recent Posts

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

13 minutes ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

17 minutes ago

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…

34 minutes ago

ബെളഗാവിയിലെ ‌ദു​ര​ഭി​മാ​ന​ക്കൊ​ല; കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: ബെളഗാവിയില്‍ യുവതി ‌ദു​ര​ഭി​മാ​ന​ക്കൊ​ലക്കിരയായ സം​ഭ​വ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ര്‍ അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീ​ലാ​വി…

1 hour ago

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേനയുടെ വെടിവെപ്പ്; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…

2 hours ago

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍; രണ്ടിടങ്ങളില്‍ പരിശോധന

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…

3 hours ago