ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന ഇഫ്താര്‍ മീറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ശിവജി നഗര്‍ ശംസ് കോണ്വന്ഷന് സെന്ററില്‍ നടക്കും. ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂര് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കൂടാതെ, അബ്ദുല്‍ ആഹദ്, ബിലാല്‍ കൊല്ലം, നിസ്സാര്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. പരിപാടിയില്‍ വൈജ്ഞാനിക ക്ലാസുകളും വിവിധ സാമൂഹിക പരിപാടികളും അരങ്ങേറും.
ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും കുട്ടികള്‍ക്കായി കളിച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിംഗിനായി വിപുലമായ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99000 01339.
<BR>
TAGS : IFTHAR MEET
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…