ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. റെഡ്ഡിയും കുടുംബവും മലേഷ്യ, ഹോങ്കോംഗ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ മാനേജ്മെന്റ് നിയമത്തിന്റെ (FEMA) സെക്ഷൻ 37 പ്രകാരമാണ് ഇഡി റെയ്ഡ് നടത്തിയത്
ബാഗേപള്ളി നിയമസഭാംഗമായ റെഡ്ഡിയുടെ ബിസിനസ് സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പ്രധാന സഹകാരികളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളും ഉൾപ്പെടെ ബെംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളെങ്കിലും വിദേശ വിനിമയ മാനേജ്മെന്‍റ് ആക്ട് (ഫെമ) സെക്ഷൻ 37ന്‍റെ പരിധിയിൽ വരുന്നുണ്ടെന്ന് ഇഡി അധികൃതർ പറഞ്ഞു. .
ചിക്കബള്ളാപുര ജില്ലയിലെ ബാഗെപള്ളിയിൽ നിന്നും മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട റെഡ്ഡി, കർണാടക സീഡ്സ് കോർപ്പറേഷൻ ചെയർമാനാണ്. ആദ്യം സ്വന്തന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച റെഡ്ഡി പിന്നീട് കോൺഗ്രസിൽ ചേർന്ന് 2018, 2023 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു.
SUMMARY: Illegal assets: ED raids Karnataka Congress MLA’s house
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില് നിന്ന് ക്വാലാലംപൂർ വഴി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര് 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി 'ഓണരവം 2025'ന്‍റെ…
ഡൽഹി: ട്രെയിനുകളില് അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ…
കൊച്ചി: പാലിയേക്കര ടോള് പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്എച്ച്എഐയുടെ ന്യായീകരണമുള്ളത്.…
ബെംഗളൂരു: വേള്ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില് നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില് നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…