ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തയുടെ പരിശോധന. പണവും ആഭരണങ്ങളും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന.
ഹാവേരി ഓഫിസ് ഓഫ് ദ പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് എൻജിനീ യർ ശേഖപ്പയുടെ പക്കൽ നിന്നാണ് കൂടുതൽ സ്വത്ത് പിടിച്ചെടുത്തത്. ഇലക്ട്രോണിക്‌സിറ്റി റീജനൽ ട്രാൻ പോർട്ട് ഓഫീസ് സൂപ്രണ്ട് പി. കുമാരസ്വാമി, മണ്ഡ്യ ടൗൺ മുനിസിപ്പാലിറ്റി ചീഫ് അക്കൗണ്ട്സ് ഓഫിസർ സി. പുട്ടസ്വാമി, ബീദർ അപ്പർ കൃഷ്‌ണ പദ്ധതി ചീഫ് എൻജിനീയർ പ്രേം സിങ്, മൈസൂരു ഹുട്ടഗള്ളി മുനിസിപ്പാ ലിറ്റി റവന്യു ഇൻസ്പെക്ടർ സി. രാമസ്വാമി, ധാർവാഡ് കർണാ ടക യൂണിവേഴ്‌സിറ്റി അസിസ ൻ്റ് പ്രഫസർ സുഭാഷ് ചന്ദ്ര, ധാർ വാഡ് പ്രൈമറി വെറ്ററിനറി ക്ലിനിക് സീനിയർ എക്സാമിനർ സതീഷ്, ശിവമൊഗ്ഗ എസ്ഐ എംഎസ് മെഡിക്കൽ കോളജ് ഫസ്‌റ്റ് ഡിവിഷൻ അസിസ്റ്റന്റ് സി.എൻ. ലക്ഷ്‌മിപതി, ദാവനഗെര അഗ്രികൾച്ചർ സെയിൽസ് ഡിപ്പോ അസിസ്‌റ്റന്റ് ഡയറക്ടർ ജെ. പ്രഭു, മഡിക്കേരി പൊതിമരാമത്ത് അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീ വ് എൻജിനീയർ ഡി.എം. ഗിരീഷ് എന്നിവരുട ഓഫിസുകളിലാണ് റെയ്‌ഡ് നടത്തിയത്.
35.32 കോടി രൂപയുടെ അനധികൃത സ്വത്ത് ലോകായുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചു. ചിലരുടെ ഫാം ഹൗസുകളിലും പരിശോധന നടത്തി.
SUMMARY: Illegal assets: Lokayukta raids houses of 10 officials













