ബെംഗളൂരു: രാജ്യത്തേക്ക് അനധികൃതമായി കുടിയേറ്റം നടത്തിയ 10 ബംഗ്ലാദേശി പൗരന്മാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചു. ഉഡുപ്പി പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജി-സി.ജെ.എം കോടതിയുടെതാണ് വിധി. ഹകീം അലി (30), എസ്.കെ. ഫാറൂഖി സുജോൺ (33), മുഹമ്മദ് ഇസ്മായിൽ ഹഖ് ഇസ്മായിൽ (29), അബ്ദുൽ കരീം (35), എം.ഡി. അബ്ദുൽ അസീസ് സലാം (34), രാജിക്കുൾ (35), എം.ഡി അലൻ അലി മുഹമ്മദ് സോജിബ് (31), അബ്ദുർറഹ്മാൻ റിമുൾ (28), മുഹമ്മദ് ഇമാം ശൈഖ് (27), മുഹമ്മദ് ജഹാംഗീർ ആലം (26) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
2023 ഒക്ടോബർ 11ന് വടബന്ദേശ്വര ബസ് സ്റ്റാൻഡിന് സമീപം പട്രോളിങ്ങിനിടെ ഏഴ് പേര് മല്‍പേ പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കുന്ന സാധുവായ രേഖകൾ നൽകാൻ യുവാക്കൾക്ക് കഴിഞ്ഞില്ല.തുടർന്നുള്ള അന്വേഷണത്തിൽ മൂന്ന് അനധികൃത കുടിയേറ്റക്കാരെ കൂടി പിടികൂടിയതോടെ ആകെ പ്രതികളുടെ എണ്ണം പത്തായി. വ്യാജ ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
SUMMARY: Illegal encroachment; 10 Bangladeshi citizens jailed for two years
കണ്ണൂർ: എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഗ്രാമ പഞ്ചായത്തിലെ ചേരിക്കല്‍…
ബെംഗളൂരു: മാണ്ഡ്യയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. കെ.ആർ പേട്ട് കട്ടർഘട്ടയില് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ…
തൃശൂർ: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ എട്ടുപേർക്ക് പരുക്ക്. തൃശൂർ വലക്കാവ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച…
പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…