Friday, August 8, 2025
21.6 C
Bengaluru

സ്‌കൂളില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഉബൈദിനാണ് അന്വേഷണച്ചുമതല.

ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകന്‍ ബെന്‍സണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കാണാതായ ബെന്‍സണെ രാവിലെ ആറുമണിയോടെകുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെ ക്ലാസ്സിൽ അസൈമെന്റ് സീൽ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ പോയി സീൽ എടുത്തു കൊണ്ടുവരാൻ ടീച്ചർ ബെൻസനോട് പറഞ്ഞു. ഇത് പ്രകാരം, വിദ്യാർഥി ഓഫീസിൽ പോയി ക്ലർക്കിനോട് സീൽ ചോദിച്ചു. ക്ലർക്ക് സനൽ സീൽ തരാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്ക് തർക്കം രൂക്ഷമായതിനെ തുടർന്ന് അധ്യാപകർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് രക്ഷകർത്താവിനെ വിളിച്ചുകൊണ്ടു വന്നതിനുശേഷം ക്ലാസ്സിൽ കയറിയാൽ മതി എന്ന് അധ്യാപകർ പറയുകയും വീട്ടിൽ വിഷയം അറിയിക്കുകയും ചെയ്തു.

സ്കൂൾ വിട്ടു വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വീട്ടിലെത്തിയ വിദ്യാർഥി സഹപാഠികളെ വീട്ടിൽ വിളിച്ചുവരുത്തി. തുടർന്ന് 12 മണിയോടു കൂടി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. പുലർച്ചെ മൂന്നു മണിയായിട്ടും വിദ്യാർഥിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ  സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടന്ന അന്വേഷണത്തിൽ രാവിലെ അഞ്ച് മണിക്ക് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സ്കൂളിൽ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത മാന്യനായ കുട്ടിയാണെന്നാണ് നാട്ടുകാരും വിദ്യാർഥികളും പറയുന്നത്.

അതേസമയം സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു.
<BR>
TAGS : STUDENT DEATH | KATTAKKADA
SUMMARY : Incident of student suicide in school; Department of Public Education has announced an investigation

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു....

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ...

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര...

Topics

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

ഫ്ലൈഓവർ സന്ദർശനത്തിനിടെ ഗതാഗത നിയമം ലംഘനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ...

വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 896 നക്ഷത്ര ആമകളെ പിടികൂടി; ജീവനക്കാരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട്...

നമ്മ മെട്രോ; മൂന്നാം ഘട്ട പാതയുടെ രൂപരേഖയിൽ മാറ്റം വരുത്തി ബിഎംആർസി

 ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്-...

Related News

Popular Categories

You cannot copy content of this page