ലോക്സഭയില്‍ പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് പിൻമാറി പ്രതിപക്ഷ ഇന്ത്യ സഖ്യം. കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം. സഖ്യത്തില്‍ നിന്നും മൂന്നു പേരാണ് പ്രോടെം സ്‌പീക്കർ പാനലില്‍ ഉണ്ടായിരുന്നത്.
സഖ്യത്തിലെ പ്രധാന ഘടക കക്ഷിയായ ഡിഎംകെ കൂടി പിൻമാറാൻ സമ്മതിച്ചതോടെയാണ് പ്രോ ടേം സ്പീക്കറുടെ പാനലില്‍ നിന്ന് പിൻമാറാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്താനായി പാർലമെന്റ് വളപ്പില്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിരുന്നു. രാജ്യ ഭരണഘടനയുടെ ചെറിയ പതിപ്പുമായി സഭയില്‍ എത്താൻ കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനവുമെടുത്തു.
ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ പാർലമെൻ്റിനുള്ളില്‍ പ്രവേശിക്കുക. സഭയുടെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ബിജെപിയുടെ നടപടിയെന്ന് കൊടിക്കുന്നില്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെഡിയില്‍ നിന്ന് ബിജെപിയിലേക്ക് കാലുമാറിയ ഒരാളെ സ്പീക്കറാക്കിയത് ജനാധിപത്യത്തിന് അപമാനമാണെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.
TAGS: INDIA| LATEST NEWS|
SUMMARY: India alliance withdraws from protem speaker’s panel
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…