തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവക്കാണ് വിലക്ക്. തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്കാണ് നിയന്ത്രണം. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് നൽകിയ പിന്തുണക്ക് പിന്നാലെയാണ് നടപടി. മുൻപ് തുർക്കിക്ക് എതിരെയും ഇന്ത്യ സമാന നിലപാട് സ്വീകരിച്ചിരുന്നു.
പഴങ്ങൾ, കാർബണേറ്റഡ് പാനീയങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ, പരുത്തി, ഫിനിഷ്ഡ് പ്ലാസ്റ്റിക്, പിവിസി ഉൽപ്പന്നങ്ങൾ, തടി ഫർണിച്ചറുകൾ എന്നിവയുടെ ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളുടെ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഏതെങ്കിലും ലാൻഡ് കസ്റ്റംസ് സ്റ്റേഷൻ അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) വഴി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതാണ് തടഞ്ഞിരിക്കുന്നത്.
TAGS: NATIONAL | INDIA
SUMMARY: India has restricted the import of at least seven categories of Bangladeshi goods
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…