ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്ഥാന് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. പാകിസ്ഥാൻ 171/5, ഇന്ത്യ 174/4
അഭിഷേക് ശര്‍മ ശുഭ്മന്‍ ഗില്‍ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ കരുത്തായത്. 39 പന്തുകള്‍ നേരിട്ട അഭിഷേക്, അഞ്ച് സിക്സും ആറു ഫോറും ഉള്‍പ്പടെ 74 റണ്‍സെടുത്തു. 28 പന്തുകള്‍ നേരിട്ട ശുഭ്മന്‍ ഗില്‍ 47 റണ്‍സും നേടി പുറത്തായി. ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൂപ്പർ ഫോറിലെ ഇന്ത്യയുടെ അടുത്ത മത്സരം ബുധനാഴ്ച ബംഗ്ളാദേശിനെതിരെയാണ്.
SUMMARY: India beat Pakistan by six wickets in Asia Cup Super Four
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…