ബെംഗളൂരു: റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും ഇന്ത്യയിൽ നിർമിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് സമ്മിറ്റിൽ ബഹിരാകാശ സാങ്കേതികവിദ്യയെയും പ്രതിരോധത്തെയും കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ കർണാടക സ്‌പേസ് ടെക് നയത്തിന്റെ കരട് അദ്ദേഹം പ്രകാശനം ചെയ്തു. ചെലവുകുറഞ്ഞ ഉത്പാദനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിപാടിയിൽ സോമനാഥ് വിശദീകരിച്ചു. ഇന്ത്യ റോക്കറ്റ് സെൻസറുകൾ നിർമ്മിക്കുന്നതിൽ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്.
എന്നാൽ കാർ സെൻസറുകൾക്ക് ഉയർന്ന ഉത്പാദന ചെലവായതിനാൽ ഇത് ആഭ്യന്തര ഉൽപ്പാദനത്തെ ലാഭകരമാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളിയെ നേരിടാൻ കൂടുതൽ വ്യവസായ സഹകരണം വേണമെന്ന് സോമനാഥ് പറഞ്ഞു. നയപരമായ ഇടപെടലുകൾ ഇതിന് പരിഹാരം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
TAGS: BENGALURU | TECH SUMMIT
SUMMARY: India can make car remote sensors also says ISRO Chairman
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…