NATIONAL

ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി; പുടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും റഷ്യൻ ഭരണകൂടമായ ക്രെംലിനും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് പുടിന്റെ സന്ദർശനം.

ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും കൂടാതെ, രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം ചർച്ചകൾ നടത്തും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു ഒ​രു​ക്കു​ന്ന വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും പു​ടി​ന്‍റെ സ​ന്ദ​ര്‍​ശ​നം ഗു​ണം ചെ​യ്യും.

2021-ലാണ് പുടിൻ അവസാനമായി ന്യൂഡൽഹി സന്ദർശിച്ചത്. വാർഷിക ഉച്ചകോടിയുടെ ഭാഗമായി 2024 ജൂലൈയിൽ പ്രധാനമന്ത്രി മോദി മോസ്കോ സന്ദർശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ മാറ്റങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പ്രാ​ദേ​ശി​ക, ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൈ​മാ​റാ​നും അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.
SUMMARY: India-Russia annual summit; Putin to arrive in India on December 4th.

NEWS DESK

Recent Posts

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…

35 minutes ago

കള്ളക്കടല്‍ പ്രതിഭാസം; കേരളത്തിൽ നാളെ അതീവ ജാഗ്രതക്ക് നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…

60 minutes ago

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി

കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…

2 hours ago

ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യ ഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി.…

2 hours ago

സ്‌കൈ ഡൈനിങ്ങിനിടെ അഞ്ച് പേര്‍ ക്രെയ്‌നില്‍ കുടുങ്ങി

മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഒന്നരമണിക്കൂറായി വിനോദസഞ്ചാരികളും ജീവനക്കാരുമടക്കം അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഔദ്യോഗിക…

3 hours ago

വടകരയില്‍ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.…

4 hours ago