ന്യൂഡൽഹി: ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) 2025 ലെ ജൂനിയർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. റൈഫിൾ, പിസ്റ്റൾ, ഷോർട്ട് ഗൺ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുക. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ഐഎസ്എസ്എഫ് കായിക മത്സരമാണിത്. നേരത്തെ 2023ൽ ഭോപ്പാലിൽ സീനിയർ ലോകകപ്പിനും ഈ വർഷമാദ്യം ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യക്ക് (എൻആർഎഐ) ഐഎസ്എസ്എഫിന്റെ കത്ത് അയച്ചിരുന്നു. മികച്ച അന്താരാഷ്‌ട്ര ഷൂട്ടിംഗ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും കായികരംഗത്തെ വളർത്താൻ സഹായിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ രീതിയെ ഐഎസ്എസ്എഫ് പ്രസിഡൻ്റ് ലൂസിയാനോ റോസി പ്രശംസിച്ചതായി എൻആർഐ പ്രസിഡൻ്റ് കാളികേഷ് നാരായൺ സിംഗ് ദിയോ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ നടക്കുന്ന ഒൻപതാമത്തെ ടോപ് ലെവൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പാണിത്. ഇതിനുമുമ്പ് കോണ്ടിനെൻ്റൽ ചാമ്പ്യൻഷിപ്പുകൾക്കും ആറ് ഐഎസ്എസ്എഫ് മത്സരങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2025 ഓടെ ആദ്യത്തെ ഷൂട്ടിങ് ലീഗിനും ഇന്ത്യ തുടക്കമിടുമെന്നാണ് സൂചന.
TAGS: NATIONAL | SHOOTING
SUMMARY: India to host international junior shooting championship
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…