Categories: SPORTSTOP NEWS

പാരാലിമ്പിക്സിൽ മെഡലുകള്‍ കൊയ്ത് ഇന്ത്യ; സ്വർണ നേട്ടത്തോടെ അവനി ലേഖ്‌റ, വെങ്കലം സ്വന്തമാക്കി മോന അഗർവാള്‍

പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡലുകള്‍ കൊയ്ത് ഇന്ത്യ. ഷൂട്ടർ അവ്നി ലെഖാര സ്വർണം നേടിയപ്പോൾ മോന അ​ഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്. ഈ ഇനത്തിൽ കൊറിയൻ താരത്തിനാണ് വെള്ളി.

ടോക്കിയോയിലും അവനി സ്വർണം നേടിയിരുന്നു. പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം സൃഷ്ടിച്ചായിരുന്നു അന്നത്തെ നേട്ടം. 11-ാം വയസിൽ നടന്ന ഒരു കാറപകടത്തിലാണ് അവ്നിയുടെ അരയ്‌ക്ക് താഴെ തളർന്നു പോയത്. എന്നാൽ താരത്തിന്റെ നിശ്ചയദാർഢ്യവും മനസും തളർന്നില്ല. വീൽ ചെയറിലിരുന്ന് അവൾക്ക് സ്വപ്നങ്ങൾക്ക് പിന്നാലെ പറന്നു. മെഡൽ നേടിയ ഇരുവരും അടുത്ത സുഹൃത്തുക്കളും ജയ്പൂർ സ്വദേശികളുമാണ്.

പോളിയോ ബാധിതയാണ് 34 കാരിയായ മോന അഗർവാൾ. 2023-ൽ ക്രൊയേഷ്യയിൽ നടന്ന WSPS ലോകകപ്പിൽ വെങ്കലം നേടി. 2024-ൽ ന്യൂഡൽഹിയിൽ നടന്ന WSPS ലോകകപ്പിൽ സ്വർണ്ണ മെഡൽ നേടി പാരാലിമ്പിക് ബർത്ത് ഉറപ്പിച്ചു. പാരീസിൽ നടക്കുന്ന 50 മീറ്റർ റൈഫിൾ പ്രോൺ R6, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ-പൊസിഷൻ R8 എന്നീ ഇനങ്ങളിലും മോന അഗര്‍വാള്‍ പങ്കെടുക്കും.

പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാ​ഗത്തിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ പ്രീതി പാല്‍ വെങ്കലവും നേടി.
<BR>
TAGS : 2024 PARIS PARALYMPICS | AVANI LEKHARA | MONA AGGARWAL
SUMMARY : Avani Lekhara wins Paralympics gold, Mona Aggarwal wins bronze

 

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

4 hours ago