പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള കടുത്ത നടപടികളിൽ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങൾ തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തോട് രൂക്ഷമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്, അതിൽ ഒരു ഇളവും ഉണ്ടാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം പാകിസ്താന്‍ പ്രകോപനങ്ങളോട് ഇന്ത്യ പ്രതികരിച്ചത് കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാനിലെ ആരാധനാലയങ്ങള്‍ തകര്‍ത്തു എന്നുള്‍പ്പെടെ പാകിസ്ഥാന്‍ വ്യാജ പ്രചാരണം നടത്തി. എന്നാല്‍ ഇന്ത്യ ലക്ഷ്യം വച്ചത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമെന്നും പാകിസ്ഥാന്‍ പറയുന്നത് നുണയാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും പാക് പ്രകോപനം തീർത്തും അസഹിഷ്ണുത വളർത്തുന്നതാണെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. ജമ്മു കശ്മീരിലെ അഖ്നൂരിലും രജൌരിയിലും ആർ എസ് പുരയിലും കനത്ത ഷെല്ലാക്രമണമുണ്ടായി. നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമുണ്ടായി. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആശയവിനിമയം നടത്തി. പഞ്ചാബിലെ അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
TAGS: NATIONAL | PAKISTAN
SUMMARY: India-Pakistan indus water treaty remains suspended despite ceasefire violation
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…