ജമ്മു: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുകയാണ്.
ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ രാത്രിയില്‍ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ഭീകരരെ വധിച്ച സുരക്ഷാസേന എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതേ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം. സെപ്തംബർ 3 ന് ഒരു സംഘം ഭീകരർ സൈന്യത്തിന് നേരെ ബുള്ളറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. സംഭവത്തില്‍ ആർക്കും പരുക്കില്ല.
TAGS : ARMY | KILLED | TERRORIST
SUMMARY : Indian Army foiled border infiltration attempt; Two terrorists were killed
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…