ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി. സീനിയർ പുരുഷ ദേശീയ ടീമിന്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളിലെ നിരാശാജനകമായ ഫലം ചൂണ്ടിക്കാട്ടി, ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ പരിശീലകനെ നിയമിക്കുന്നത് അനിവാര്യമാണെന്ന് അംഗങ്ങൾ ഏകകണ്ഠമായി സമ്മതിക്കുകയായിരുന്നു.
എഐഎഫ്എഫ് സെക്രട്ടേറിയറ്റ് സ്റ്റിമാച്ചിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്. അദ്ദേഹത്തെ എല്ലാ ചുമതലകളിൽ നിന്നും അടിയന്തരമായി മാറ്റി നിർത്തിയിട്ടുണ്ട്. 1998 ലെ ഫിഫ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ക്രൊയേഷൻ ടീമിലെ അംഗമായിരുന്നു സ്റ്റിമാച്ച്. സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ചുമതലയൊഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ടീം പരിശീലകനായത്. 2019 മെയ് 15ന് ബ്ലൂ ടൈഗേഴ്സിന്റെ ചുമതല ഏറ്റെടുത്തു. സ്റ്റിമാച്ചിന് കീഴിൽ രണ്ടു സാഫ് കപ്പും ഒരു ഇൻ്റർ കോണ്ടിനന്റൽ കിരീടവും ഒരു ത്രിരാഷ്‌ട്ര ടൂർണമെന്റ് വിജയവും ടീമിന് നേടാനായിട്ടുണ്ട്.
TAGS: SPORTS| FOOTBALL
SUMMARY: Indian football team head coach Igor stimac sacked
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില് നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല് എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജില് ബോംബ് ഭീഷണി. പ്രിൻസിപ്പല് ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില് പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില് സ്വര്‍ണവില ഇന്നും വര്ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില് നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില് അടാട്ട് അമ്പലക്കാവില് അമ്മയെയും കുഞ്ഞിനെയും വീട്ടില് മരിച്ചനിലയില് കണ്ടെത്തി. ശില്പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…