കലിഫോര്‍ണിയ: അമേരിക്കയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ യുവാവിനെ വെടിവെച്ച് കൊന്നു ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള കപില്‍( 26) ആണ് കൊല്ലപ്പെട്ടത്.
കപില്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം യുഎസ് പൗരനായ ഒരാള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു. വെടിയേറ്റ കപില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമേരിക്കയിൽ താമസിക്കുന്ന ഒരു ബന്ധുവാണ് കപിലിൻ്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്.
2022 ൽ “ഡോങ്കി റൂട്ട്” വഴിയാണ് കപിൽ അമേരിക്കയിലേക്ക് പോയത്. പാനമ കാടുകൾ കടന്ന് മെക്സിക്കോ അതിർത്തിയിലെ മതിലുകൾ ചാടിയാണ് കപിൽ അമേരിക്കയിൽ എത്തിയത്. ഇതിനായി 45 ലക്ഷം രൂപയാണ് കുടുംബം ചിലവഴിച്ചത്. ആദ്യം അറസ്റ്റിലായെങ്കിലും പിന്നീട് നിയമനടപടികളിലൂടെ കപിൽ പുറത്തിറങ്ങി യുഎസ്സിൽ താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ദാരുണ സംഭവം.
SUMMARY: Indian man shot dead in US after questioning public urination