അതിവേഗ ട്രെയിനുകളെന്ന പ്രചാരണത്തോടെ സര്‍വീസ് തുടങ്ങിയ വന്ദേഭാരത്, ഗതിമാന്‍ ഉള്‍പ്പടെയുള്ള ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
ഇതുസംബന്ധിച്ച ശുപാര്‍ശ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ റെയില്‍ബോര്‍ഡിന് കൈമാറി. ട്രെയിന്‍ നമ്പര്‍: 12050/12049 (ഡല്ഹിഝാന്സിഡല്ഹി) ഗതിമാന്‍ എക്സ്പ്രസ്, 22470/22469(ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171(ഡല്‍ഹിറാണി-കമലാപട്ടി-ഡല്‍ഹി) വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡല്‍ഹിറാണി-കമലാപട്ടി-ഡല്‍ഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറയ്ക്കൊനുരുങ്ങുന്നത്.
ശതാബ്ദി എക്സ്പ്രസിന്റെ വേഗത 150ല്‍ നിന്നു 130 ആക്കാനാണ് ശുപാര്‍ശ. വേഗത കുറയ്ക്കുന്നതോടെ 25 മുതല്‍ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. തീരുമാനം അംഗീകരിച്ചാല്‍ പത്തോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരും. ഏതാനം വര്‍ഷങ്ങളായി ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വേഗത കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
TAGS : VANDE BHARAT TRAIN | NATIONAL
SUMMARY : Indian Railways is planning to reduce the speed of Vandebharat Express
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…