അഞ്ചാം ടി-20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യൻ യുവനിര. 42 റൺസിനായിരുന്നു ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റിന് മുകേഷ് കുമാറാണ് ചുരുട്ടിക്കൂട്ടിയത്. 168 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറിൽ 125 റൺസിന് പുറത്തായി. 34 റൺസെടുത്ത ഡിയോണ്‍ മയേഴ്സാണ് ടോപ് സ്കോറർ.
തദിവനഷെ മരുമണി(27), ബ്രയാന്‍ ബെന്നറ്റ്(10) , ഫറാസ് അക്രം(27) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ സിംബാബ്‌വെ ബാറ്റർമാരെ വരിഞ്ഞു മുറുക്കുകയായിരുന്നു. വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, അരങ്ങേറ്റക്കാരൻ തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ശിവം ദുബെ രണ്ടുവിക്കറ്റെടുത്തു.
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു സാംസന്റെ പക്വതയോടെയുള്ള ഇന്നിംഗ്സാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. റിയാൻ പരാഗുമായി (22) ചേർന്ന് 65 റൺസിന്റെ കൂട്ടുക്കെട്ടും ശിവം ദുബെയുമായി (26) ചേർന്ന് 30 റൺസ് ചേർക്കാനും സഞ്ജുവിനായി. റിങ്കു സിംഗ് (11), വാഷിംഗ്ടൺ സുന്ദർ(1) എന്നിവർ പുറത്താകാതെ നിന്നു.
TAGS: SPORTS | ZIMBABWE | INDIA
SUMMARY: India Beat Zimbabwe By 42 Runs, Clinch Series 4-1
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…