Categories: TOP NEWSWORLD

മുഖത്തേക്ക് വെള്ളമൊഴിച്ചു; ജാക്കറ്റിൽ കുത്തിപ്പിടിച്ചു, കാനഡയിൽ പൊതുസ്ഥലത്ത് ഇന്ത്യൻ യുവതിക്ക് മർദനം

ഒട്ടാവ: കാനഡയിൽ പൊതുസ്ഥലത്തുവച്ച് ഇന്ത്യക്കാരിയായ യുവതിക്ക് മർദനം. കാനഡയിലെ കാൽ​ഗറിയിലുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യുവതിക്ക് അടുത്തേക്കെത്തിയ വ്യക്തി യുവതിയുടെ കയ്യിൽ നിന്ന് വെള്ളക്കുപ്പി പിടിച്ചുവാങ്ങി വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വസ്ത്രത്തിന്റെ കോളറിൽ കുത്തിപ്പിടിക്കുകയും ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയുമായിരുന്നു. യുവതിയുടെ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു. ഞായറാഴ്ചയാണ് സംഭവം നടന്നത്.

യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

സംഭവം നടക്കുമ്പോൾ സ്റ്റേഷൻ പരിസരത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും യുവതിയെ സഹായിക്കാനായി എത്തിയില്ല. മോഷണശ്രമമാണ് നടന്നതെന്നും ആക്രമണത്തിനു പിന്നിൽ മറ്റ് കാരണങ്ങളുള്ളതായി കരുതുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞത്.അരമണിക്കൂറിനകം തന്നെ ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വർണവിവേചനമാണ് ഇന്ത്യക്കാരിക്ക് നേരെയുണ്ടായതെന്നും ഇക്കാര്യത്തിൽ പ്രതിഷേധം ഉയരണമെന്ന് കാനഡയിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.

<BR>
TAGS : ASSAULTED | CANADA
SUMMARY : Indian woman beaten in public in Canada, water poured on her face, pinned to her jacket

Savre Digital

Recent Posts

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

31 minutes ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

1 hour ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

2 hours ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

2 hours ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

3 hours ago

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

3 hours ago