ഒട്ടാവ: കാനഡയിൽ പൊതുസ്ഥലത്തുവച്ച് ഇന്ത്യക്കാരിയായ യുവതിക്ക് മർദനം. കാനഡയിലെ കാൽഗറിയിലുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യുവതിക്ക് അടുത്തേക്കെത്തിയ വ്യക്തി യുവതിയുടെ കയ്യിൽ നിന്ന് വെള്ളക്കുപ്പി പിടിച്ചുവാങ്ങി വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വസ്ത്രത്തിന്റെ കോളറിൽ കുത്തിപ്പിടിക്കുകയും ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയുമായിരുന്നു. യുവതിയുടെ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ സ്റ്റേഷൻ പരിസരത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും യുവതിയെ സഹായിക്കാനായി എത്തിയില്ല. മോഷണശ്രമമാണ് നടന്നതെന്നും ആക്രമണത്തിനു പിന്നിൽ മറ്റ് കാരണങ്ങളുള്ളതായി കരുതുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞത്.അരമണിക്കൂറിനകം തന്നെ ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വർണവിവേചനമാണ് ഇന്ത്യക്കാരിക്ക് നേരെയുണ്ടായതെന്നും ഇക്കാര്യത്തിൽ പ്രതിഷേധം ഉയരണമെന്ന് കാനഡയിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.
<BR>
TAGS : ASSAULTED | CANADA
SUMMARY : Indian woman beaten in public in Canada, water poured on her face, pinned to her jacket
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…