Categories: NATIONALTOP NEWS

ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’: ചരിത്രമെഴുതി വിംഗ് കമാൻഡര്‍ വ്യോമിക സിംഗും കേണല്‍ സോഫിയ ഖുറേഷിയും

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ 9 ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഓപറേഷൻ സിന്ദൂറിന്‍റെ സൈനിക നടപടികള്‍ വിശദീകരിച്ചുകൊണ്ട് കര-നാവിക- വ്യോമ സേന സംയുക്തമായി ഇന്ന് വാർത്താ സമ്മേളനം വിളിച്ചു ചേർത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്

രണ്ട് വനിതാ ഓഫീസര്‍മാര്‍ ബ്രീഫിംഗിന് നേതൃത്വം നല്‍കുന്നത് പ്രതീകാത്മകമാണ്. ഇത് ഭീകരത അവസാനിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ മാത്രമല്ല, മരിച്ചവരുടെ വിധവകളെ ആദരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നതാണ്. സിന്ദൂരം വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. കൂടാതെ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ചുള്ള പരാമര്‍ശവുമാണ്.

പുലര്‍ച്ചെ 1:05നും 1:30നും ഇടയിലാണ് ആക്രമണം നടത്തിയത്. ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരരുടെ ക്യാമ്പ് അടക്കമാണ് തകര്‍ത്തത്.

മര്‍കസ് തയ്ബയും അജ്മല്‍ കസബവും ഈ ക്യാമ്പിൽ പരിശീലനം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ പാകിസ്താനുമായി നിരന്തരം ബന്ധപ്പെട്ടു. പാകിസ്താന്‍ ഭീകരര്‍ക്കൊപ്പമാണ്. അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. ഭീകരതയെ ചെറുക്കല്‍ ഇന്ത്യയുടെ അവകാശമാണെന്നും വിക്രം മിസ്രി പറഞ്ഞു.

വിങ് കമാൻഡർ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച്‌ വിശദീകരിച്ചു. ആക്രമണങ്ങളുടെ ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു വിശദീകരണം. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ ബന്ധം സംബന്ധിച്ച്‌ തെളിവ് ലഭിച്ചുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഭീകരര്‍ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടു. ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ഡ പാകിസ്താന്‍ മിടുക്കരാണെന്നും സോഫിയ ഖുറേഷി പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്. ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

മുത്തച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെയാണ് സോഫിയ വിവാഹം കഴിച്ചത്. ആറു വര്‍ഷം യുഎന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

TAGS : OPERATION SINDOOR
SUMMARY : India’s ‘Operation Sindoor’: Wing Commander Vyomika Singh and Colonel Sophia Qureshi write history

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

39 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

1 hour ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

2 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

3 hours ago