തിരുവനന്തപുരം: രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം ( ഇ – സാറ്റലൈറ്റ് ) ഡിസംബറിൽ വിക്ഷേപിക്കും. 2017ൽ ഇന്ത്യയുടെ ജി – സാറ്റ് 9 ഉപഗ്രഹത്തിൽ റഷ്യ നൽകിയ ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ ആദ്യമായാണ് ഉപയോഗിക്കുന്നത്.
ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിലൂടെ ഇന്ധന ആവശ്യകത കുറയ്ക്കാൻ സാധിക്കും. പരമ്പരാഗതമായി, 4 ടൺ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റിന് ഏകദേശം രണ്ട് ടൺ ദ്രവ ഇന്ധനം ആവശ്യമാണ്. ഇപിഎസ് ഉപയോഗിച്ച്, ഇത് സൗരോർജ്ജം ഉപയോഗിച്ച് അയോണൈസ് ചെയ്ത ആർഗോൺ പോലുള്ള പ്രൊപ്പല്ലൻ്റ് വാതകങ്ങളെ 200 കിലോഗ്രാമായി കുറയ്ക്കുന്നു. ഇന്ധന ആവശ്യകതയിലെ ഈ കുറവ് ഉപഗ്രഹത്തെ ലഘൂകരിക്കുക മാത്രമല്ല അതിൻ്റെ പെരിഫറൽ സിസ്റ്റങ്ങളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു.
ബഹിരാകാശത്ത് എത്തിച്ച ശേഷം ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിലേക്ക് നയിക്കാനും ഇന്ത്യ കേന്ദ്രീകരിച്ച് സ്ഥാനം ക്രമീകരിക്കാനും ആണ് ഇന്ധനം ഉപയോഗിക്കുന്നത്. ഇന്ധനം തീർന്നാൽ ഉപഗ്രഹം പ്രവർത്തന രഹിതമാകും. വൈദ്യുതി ഉപയോഗിക്കുമ്പോൾ ഈ പ്രശ്നങ്ങൾ മറികടക്കാം. അതേസമയം, രാസ ഇന്ധനം നൽകുന്ന അത്രയും തള്ളൽശേഷി വൈദ്യുതിക്കില്ല. 36,000കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വരെ ഉപഗ്രഹത്തെ എത്തിക്കാൻ രാസ ഇന്ധനത്തിന് ഒരാഴ്ച മതി. ഇലക്ട്രിക് പ്രൊപ്പൽഷനിൽ മൂന്ന് മാസം വേണ്ടിവരും.
സ്‌പെയ്സ് എക്സ്, വൺ വെബ്, ചെെന തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഇലക്ട്രിക് പ്രൊപ്പൽഷനാണ് ഉപയോഗിക്കുന്നത്.
<br>
TAGS : TECHNOLOGY | ISRO
SUMMARY : India’s own E-satellite; Launch in December
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള തിരുവനന്തപുരം കോർപറേഷൻ എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 93 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും.…
കൊച്ചി: പിതാവിന്റെ ജന്മദിനത്തില്‍ വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യാ മാധവൻ. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനമാണെന്നും ഈ പിറന്നാള്‍…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…